
കൊടുങ്ങല്ലൂർ :രാഷ്ട്രീയ ചിന്തകൻ കെ. വേണുവിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി എം.ജി. ശശി സംവിധാനം ചെയ്ത 'ഇടിമുഴങ്ങുന്നതാർക്കു വേണ്ടി' എന്ന ഡോക്യുമെന്ററി കൊടുങ്ങല്ലൂരിൽ പ്രദർശിപ്പിച്ചു. കൊടുങ്ങല്ലൂർ സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഹാളിലായിരുന്നു പ്രദർശനം. ഉള്ളാട്ടിൽ അച്ചുവാണ് ചിത്രം നിർമ്മിച്ചത്.
ചലച്ചിത്ര സംവിധായകൻ കമൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. എൻ.ബി. അജിതൻ മോഡറേറ്ററായ ചടങ്ങിൽ പി.എസ്. റഫിക്ക്, ടി.കെ. ഗംഗാധരൻ, ബക്കർ, അജയൻ, ശിവരാമൻ, പി.കെ. കിട്ടൻ,പി.ജി. സുഗുണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഡോക്യുമെന്ററിയെക്കുറിച്ച് പ്രേക്ഷകരുമായുള്ള ഓപ്പൺ ഫോറത്തിൽ സംവിധായകൻ എം.ജി. ശശിയും കെ. വേണുവും മറുപടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |