SignIn
Kerala Kaumudi Online
Monday, 29 June 2026 2.15 AM IST

'കവചം' മുന്നറിയിപ്പ് സൈറൺ മുഴക്കി

തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാദ്ധ്യത പ്രവചനപ്രകാരം ഇന്നലെ തൊടുപുഴ നഗരത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 'കവചം' ​ സൈറൺ മുഴക്കി. വൈകിട്ട് 4നും 4.30 നും ഇടയിലായിട്ടായിരുന്നു സൈറൺ. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മുന്നറിയിപ്പിന്റെ ഭാഗമായിട്ടാണ് കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറൺ മുഴക്കിയത്. ഡോ.എ.പി.ജെ അബ്ദുൾകലാം സ്കൂളിന്റെ മുകളിലായാണ് കവചം സ്ഥാപിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL