SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

തമ്പാനൂരിൽ പൈലിംഗ് യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു

തി​രു​വ​ന​ന്ത​പു​രം​:​ തമ്പാനൂർ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​പൈ​ലിം​ഗ് ​യ​ന്ത്രം​ ​ഒ​ന്നാ​മ​ത്തെ​ ​പ്ലാ​റ്റ്ഫോ​മി​ലെ​ ​ട്രാ​ക്കി​ലേ​ക്ക് ​ച​രി​ഞ്ഞതുമൂലം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്‌​ക്ക് 12.30​ന് ​നി​ര​വ​ധി​ ​യാ​ത്ര​ക്കാ​ർ​ ​പ്ലാ​റ്റ്ഫോ​മി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു​ ​അപകടം.​ യ​ന്ത്രം​ ​ട്രാ​ക്കി​ലെ​ ​വൈ​ദ്യു​ത​ ​ലൈ​നി​ൽ​ ​ത​ട്ടി​നി​ന്നു. ​തു​ട​ർ​ന്നാണ് സ്റ്റേ​ഷ​നി​ലെ​ ​ഒ​ന്നും​ ​ര​ണ്ടും​ ​പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​ ​ട്രാ​ക്കു​ക​ളി​ലൂടെയുള്ള​ ​ട്രെ​യി​ൻ​ ​ഗ​താ​ഗ​തം ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ത​ട​സ​പ്പെ​ട്ടത്.​ എന്നാൽ മറ്റ് ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തിവിട്ടു. ​
റെ​യി​ൽ​വേ​യു​ടെ​ ​പു​തി​യ​ ​കെ​ട്ടി​ടം​ ​പ​ണി​യു​ന്നി​ട​ത്ത് ​കൊ​ണ്ടു​വ​ന്ന​ ​പൈ​ലിം​ഗ് ​യ​ന്ത്രമാണ്​ ​ച​തു​പ്പി​ൽ​ ​പു​ത​ഞ്ഞ് ചരിഞ്ഞത്.​ ​യ​ന്ത്ര​ത്തി​ലെ​ ​കൈ​ ​പോ​ലെ​യു​ള്ള​ ​ഭാ​ഗം​ ​പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ​പ​തി​ക്കാ​ത്ത​തും​ ജോലിക്കാർ​ ​ പെട്ടെന്ന് അതിൽ നിന്ന് ചാ​ടി​യി​റ​ങ്ങി​യ​തി​നാ​ലും​ ​വ​ൻ​ ​ദു​ര​ന്തം​ ​ഒ​ഴി​വാ​യി.​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.
ട്രാക്കിന് മുകളിലെ ​ ​ലൈ​നു​ക​ളിലെ വൈ​ദ്യു​തി​ ബന്ധം ​വി​ച്ഛേ​ദി​ച്ച​ശേ​ഷം​ ​പ്ലാ​റ്റ്ഫോ​മി​ലു​ണ്ടാ​യി​രു​ന്ന​ ​യാ​ത്ര​ക്കാ​രെ​ ഉൾപ്പെടെ ​ഒ​ഴി​പ്പി​ച്ചു.​ ​അ​ര​മ​ണി​ക്കൂ​റി​ന​കം​ ​മ​റ്റൊ​രു​ ​ഹൈ​ഡ്രോ​ളി​ക് ​ക്രെ​യി​നെ​ത്തി​ച്ച് ​പൈ​ലിം​ഗ് ​യ​ന്ത്രം​ ​ട്രാ​ക്കി​ൽ​ ​നി​ന്ന് ഉ​യ​ർ​ത്തി​യെ​ങ്കി​ലും​ ​ച​തു​പ്പി​ൽ​ ​പു​ത​ഞ്ഞ​തി​നാ​ൽ സാ​ധാ​ര​ണ​ഗ​തി​യി​ലാ​ക്കാ​ൻ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​നീ​ണ്ട​ ​പ​രി​ശ്ര​മം​ ​വേ​ണ്ടി​വ​ന്നു.​ ​ അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തി​യ​ശേ​ഷം​ ​രാ​ത്രി​യോ​ടെ​യാ​ണ് ​ഒ​ന്ന്,​ര​ണ്ട് ​ട്രാ​ക്കു​ക​ളി​ലൂ​ടെ​യു​ള്ള​ ​ട്രെ​യി​ൻ​ ​ഗ​താ​ഗ​തം​ ​പു​നഃ​സ്ഥാ​പി​ച്ച​ത്.​

ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടി​ല്ല​:​ ​റെ​യി​ൽ​വേ


പൈ​ലിം​ഗ് ​റി​ഗ്ഗി​ന്റെ​ ​ജി​ബാ​ണ് ​(​യ​ന്ത്ര​ക്കൈ​ ​പോ​ലെ​യു​ള്ള​ ​ഭാ​ഗം​)​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​പ്ലാ​റ്റ്ഫോ​മി​ന്റെ​ ​വ​ശ​ത്ത് ​സു​ര​ക്ഷ​യ്ക്കാ​യി​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​ബാ​രി​ക്കേ​ഡു​ക​ളി​ലേ​ക്ക് ​ച​രി​ഞ്ഞ​ത്.​ ​തു​ട​ർ​ന്ന് ​ ഒ​ന്നാ​മ​ത്തെ​ ​ പ്ലാ​റ്റ്‌​ഫോ​മി​ന്റെ​ ​ട്രാ​ക്കി​ന് ​മു​ക​ളി​ലു​ള്ള​ ​ലൈ​നി​ലെ​ ​വൈ​ദ്യു​തി​ ​വി​ച്ഛേ​ദി​ച്ച് ​മു​ൻ​ക​രു​ത​ൽ​ ​സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഈ​ ​സ​മ​യം​ 2​ ​മു​ത​ൽ​ 5​ ​വ​രെ​യു​ള്ള​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ​ ​ട്രാ​ക്കു​ക​ളി​ലൂ​ടെ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സു​ക​ൾ​ ​നി​യ​ന്ത്രി​ച്ചു.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ലും​ ​യാ​ത്ര​ക്കാ​ർ​ക്കോ​ ​ട്രെ​യി​ൻ​ സ‌ർവീസുകൾ​ക്കോ​ ​ഒ​രു​ ​തടസവുമുണ്ടാ​യി​ല്ല,​ ഒ​ന്ന്,​ര​ണ്ട് ​ട്രാ​ക്കു​ക​ളി​ൽ​ ​സ​ർ​വീ​സു​ക​ൾ​ ​വ​ള​രെ​ ​കു​റ​വാ​യി​രു​ന്ന​ ​ഉ​ച്ച​സ​മ​യത്താ​ണ് അപകടമെന്നതിനാ​ൽ​ ​ട്രെ​യി​ൻ​ ​ഗ​താ​ഗ​തം​ ​ത​ട​സ​മുണ്ടായില്ലെന്നും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL