നെടുമങ്ങാട് :അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.കർഷകർ ഉൽപ്പാദിപ്പിച്ച നടീൽ വസ്തുക്കൾ, പച്ചക്കറി തൈകൾ,വിത്ത്,ഡ്രാഗൺ ഫ്രൂട്ട് തൈകൾ,മൂല്യവർദ്ധിത ഉൽപ്പനങ്ങൾ, പച്ചക്കറികൾ, ഫലവർഗങ്ങൾ,അലങ്കാരചെടികൾ മുതലായവയുടെ വില്പന നടത്തി.അരുവിക്കര കൃഷിഭവൻ അങ്കണത്തിൽ നടന്ന ചന്തയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷജിത നിർവഹിച്ചു.വൈസ് പ്രസിഡന്റ് വി.വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിമി രാജീവ്,ബി.എസ് രഞ്ജിത, ഭരണസമിതി അംഗങ്ങളായവിശ്വനാഥൻ,ജ്യോതിഷ്കല.ബി.ആർ,ശിവപ്രിയ.എസ്,ലേഖ.എൽ,ശശിധരൻ,നിസ എൻ.എൻ, മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.കാർഷിക വികസന സമിതി അംഗങ്ങൾ,കർഷകർ,കൃഷിഭവൻ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |