തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സ്‌ക്കോപ്പോസ് 2026' കരിയർ ഗൈഡൻസ് ശില്പശാല സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗതാഗത മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കുമായാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഹോമുകളിൽ നിന്നും ജനറൽ വിഭാഗത്തിൽ നിന്നുമായി 300 കുട്ടികൾ പങ്കെടുത്തു. നഗരസഭാഗം ജി. വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |