കാഞ്ഞങ്ങാട്: ആയിരം രൂപ വേതന വർദ്ധനവ് നൽകിയ യു.ഡി.എഫ് സർക്കാറിന് അങ്കണവാടി ക്രഷ് വർക്കേർസ് (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃയോഗം അഭിവാദ്യമർപ്പിച്ചു. പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കുക. പെൻഷൻ ആനുകൂല്യങ്ങൾ 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുക, പോളിയോ ഇൻസെന്റീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുവാൻ നേതൃയോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ലക്ഷ്മി കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. സിജ സ്വാഗതവും കെ. ലതി നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം. ലക്ഷ്മിക്കുട്ടി (പ്രസിഡന്റ്) കെ. ശാന്തിനി ദേവി (വൈസ് പ്രസിഡന്റ്), കെ.എ സിജ (ജനറൽ സെക്രട്ടറി), സ്വപ്ന സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |