
കോട്ടയം : ബസേലിയസ് കോളേജിൽനിന്ന് ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനയോഗം 'ഉത്കർഷ' നാളെ നടക്കും. രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. കെ.എസ്. മനോജ് നാരായണൻ അദ്ധ്യക്ഷത വഹിക്കും. ബി.എ മലയാളത്തിന് ഒന്നും രണ്ടും റാങ്കുകളും, ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക്, ബി.കോമിന് മൂന്നാം റാങ്ക്, ബി.എസ്.സി ബോട്ടണിയിൽ മൂന്നാം റാങ്ക്, ബി.എ ഇംഗ്ലീഷിന് നാലാം റാങ്ക്, ബി.ബി.എയ്ക്ക് അഞ്ചാം റാങ്ക്, ബി.കോമിന് ആറാം റാങ്ക്, ബി.എസ്.സി ബോട്ടണിയിൽ പത്താം റാങ്ക് എന്നിവ ലഭിച്ചിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |