
തിരുവനന്തപുരം: ഐ.ഐ.ടി മദ്രാസുമായി സഹകരിച്ച് നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജീസ് നടത്തിയ വീൽചെയർ സ്‌കിൽസ് പ്രോഗ്രാമിന്റെ ഭാഗമായി എസ്.പി മെഡിഫോർട്ട് ഹോസ്‌പിറ്റലുമായി ചേർന്ന് എസ്.പി ആദർശ് ഫൗണ്ടേഷൻ 'വീൽചെയർ സ്‌കിൽസ് ഡെമോൺസ്ട്രേഷൻ" സംഘടിപ്പിച്ചു.
എസ്.പി മെഡിഫോർട്ട് ഹോസ്‌പിറ്റലിൽ നടന്ന ചടങ്ങിൽ സുരക്ഷിതമായി വീൽചെയർ കൈകാര്യം ചെയ്യൽ, തടസങ്ങളെ മറികടക്കൽ, റാമ്പുകളിലൂടെ സഞ്ചരിക്കൽ,തിരിയുന്നതിനുള്ള സാങ്കേതിക വിദ്യകൾ തുടങ്ങി വീൽചെയർ കൈകാര്യം ചെയ്യുന്നതിലെ കഴിവുകൾ ഗുണഭോക്താക്കൾ തത്സമയം അവതരിപ്പിച്ചു. ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി.സുബ്രഹ്‌മണ്യൻ,എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.ആദിത്യ തുടങ്ങിയവർ സംസാരിച്ചു. സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
എസ്.പി ഗ്രൂപ്പിന്റെ സ്ഥാപകൻ എസ്.പോറ്റിവേലുവിന്റെയും അദ്ദേഹത്തിന്റെ ചെറുമകനും എസ്.പി ഫോർട്ട് ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന എസ്.പി.ആദർശിന്റെയും സ്‌മരണാർത്ഥം സ്ഥാപിച്ച ചാരിറ്റബിൾ സംഘടനയാണ് എസ്.പി.ആദർശ് ഫൗണ്ടേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |