SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

നഷ്ടമായത് കുടുംബത്തിന്റെ ഏക പ്രതീക്ഷ

1

പൂവാർ: സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു മനു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന അച്ഛൻ അജികുമാറിന് മൂന്നുവർഷം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റിരുന്നു. കാലിന് വളവുണ്ടായതിനാൽ ഇപ്പോഴും ചികിത്സ തുടരുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കാലിന്റെ വേദനയും സഹിച്ച് ചെറിയ ജോലികൾക്കെല്ലാം പോകുമായിരുന്നെന്ന് അജികുമാർ പറഞ്ഞു.

അമ്മ പ്രിയ സമീപത്തെ ഗാർഡനിലെ ഹെൽപ്പറാണ്. മകൾ കൃഷ്ണപ്രിയയുടെ വിവാഹം ഭംഗിയായി നടത്തുന്നതിനാണ് ഞങ്ങൾ മൂവരും ശ്രമിച്ചിരുന്നതെന്നും അജികുമാർ പറഞ്ഞു. പ്ലസ്ടുവിന് ശേഷം പോളിടെക്നിക് വിദ്യാഭ്യാസം പൂർത്തിയാക്കിയ മനു കുടുംബത്തെ സഹായിക്കാൻ കൂട്ടുകാർക്കൊപ്പം കേറ്ററിംഗ് ജോലിക്ക് പോകുന്നതായിരുന്നു പതിവ്. ' ജോലി കഴിഞ്ഞാൽ അവൻ വേഗം വീട്ടിലെത്തും,​ ശമ്പളം അതുപോലെ നൽകിയിരുന്നെന്നും അവനിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷയെന്നും അജികുമാറും പ്രിയയും കണ്ണീരോടെ പറയുന്നു.

ഫോട്ടോ: മനുവിന്റെ വീട്

ഫോട്ടോ: മനു കൊലചെയ്യപ്പെട്ട സ്ഥലം ഫോറൻസിക്ക്

വിരലടയാള വിദഗ്ദ്ധർ പരിശോധിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL