SignIn
Kerala Kaumudi Online
Saturday, 08 August 2026 2.35 PM IST

പാപനാശത്ത് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

papanasam

വർക്കല:ദക്ഷിണകാശി എന്നറിയപ്പെടുന്ന വർക്കല പാപനാശത്ത് കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലായി.തീരത്തെയും ജനാർദന സ്വാമി ക്ഷേത്ര പരിസരത്തെയും മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.ബലിതർപ്പണ ചടങ്ങുകൾക്കായി വന്നെത്തുന്ന ജനലക്ഷങ്ങൾക്ക് മതിയായ സൗകര്യം ഒരുക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളും നേരത്തെ ആരംഭിച്ചിരുന്നു.പാപനാശം തീരത്തെ ദേവസ്വം ബലിമണ്ഡപം കേന്ദ്രീകരിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്.ശക്തമായ കടലേറ്റം തുടരുന്നുണ്ടെങ്കിലും തീരത്ത് തർപ്പണത്തിനുള്ള സ്ഥലം ലഭ്യമാണെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു.ബലിമണ്ഡപത്തിനു പുറമേ തീരത്ത് താത്കാലിക പന്തലിൽ ബലിഘട്ടങ്ങൾ ഒരുക്കിയും,ദേവസ്വം അനുവാദത്തോടെ പ്രവർത്തിക്കുന്ന നൂറോളം പരികർമ്മികളും ബലിതർപ്പണ ചടങ്ങുകളിൽ പങ്കാളികളാകും.പിതൃതർപ്പണം,തിലഹവനം അടക്കമുള്ള വിവിധ വഴിപാട് ചടങ്ങുകൾക്കു മതിയായ കൗണ്ടർ സൗകര്യങ്ങളും തീരത്തും ക്ഷേത്രത്തിലുമായി ഒരുക്കുന്നുണ്ട്.താത്കാലിക ശുചിമുറികൾ,ജലലഭ്യത മുതലായവയും ഉറപ്പുവരുത്തും.തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നു ആവശ്യാനുസരണം സർവീസുകളും പാപനാശത്തേയ്ക്ക് ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL