കല്ലറ: ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ കനത്ത മഴയിൽ വെള്ളത്തിലായി.മഴ പൂർണമായി പ്രയോജനപ്പെടുത്തി കൃഷിയിറക്കേണ്ടിയിരുന്ന സമയമായിരുന്നെങ്കിലും നേരത്തെയെത്തിയ കാലവർഷവും കാറ്റും പ്രതീക്ഷകൾ തെറ്റിച്ചു.പാവൽ,പടവലം,പയർ തുടങ്ങി പന്തൽ കൃഷികൾക്കായി വിത്തുപാകി മുളപ്പിച്ചപ്പോഴേക്കും മഴ കനത്തു.ഇതോടെ വിത്തഴുകി നഷ്ടം വന്നെന്ന് കർഷകർ പറയുന്നു.
ശേഷിച്ച തൈകൾ പാകപ്പെടുത്തി നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ എട്ട് പഞ്ചായത്തുകളിലായിട്ടാണ് പച്ചക്കറി ഉത്പാദനം.ഉയർന്ന പരിപാലന ചെലവ് കീടബാധ,വിലയിടിവ് എന്നിവ കാരണം കൃഷി മുന്നോട്ട് കൊണ്ടു പോകാൻ പ്രയാസം നേരിടുമ്പോഴാണ് കനത്ത മഴയും തിരിച്ചടിയാകുന്നത്.
അതിശക്ത മഴയും,കാറ്റും വെല്ലുവിളിയായി
മഴവെള്ളം ആഴ്ചകളായി കെട്ടിക്കിടക്കുന്നു
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വിളകൾ ചീയുന്നു
വളർച്ചക്കുറവ്, ചീയൽ രോഗം എന്നിവയും ബാധിച്ചിട്ടുണ്ട്
നേന്ത്രവാഴയ്ക്ക് രക്ഷയില്ല
കാറ്റിൽ നേന്ത്രവാഴക്കർഷകർക്കാണ് കൂടുതൽ നഷ്ടം.കുലച്ച് തുടങ്ങിയ വാഴകളാണ് കാറ്റിൽ നശിച്ചത്. ഇതോടെ ഓണത്തിന് ഉപ്പേരിക്ക് വരവ് കുലകളെ ആശ്രയിക്കണം.ഓണത്തിന് പൂക്കൾക്കായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളും മഴ ഭീഷണിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |