
പാലോട്: കുശവൂർ ജംഗ്ഷനിൽ പെരിങ്ങമ്മല ഇക്ബാൽ കോളേജ്,വിതുര ഭാഗത്തേക്കുളള ബസ് സ്റ്റോപ്പിൽ റോഡിന്റെ വശങ്ങളിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും കാരണം യാത്രക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയാകുന്നു. ദിവസേന നൂറുകണക്കിന് യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും ആശ്രയിക്കുന്ന സ്റ്റോപ്പാണ് ഇത്. മഴ പെയ്താൽ റോഡിലെ കൂറ്റൻ കുഴികളിൽ വെള്ളം നിറഞ്ഞ് തടാകത്തിന് സമാനമായ അവസ്ഥയാണ്. ഇതിനുപുറമെ വലിയ കുഴികൾ രൂപപ്പെട്ടതോടെ ബസുകൾ സുരക്ഷിതമായി നിർത്തി ആളുകളെ കയറ്റാനോ ഇറക്കാനോ സാധിക്കാത്ത സ്ഥിതിയാണ്.
ഗതാഗതക്കുരുക്ക്
നിലവിൽ ഈ ഭാഗത്ത് കടുത്ത ഗതാഗതക്കുരുക്കാണ്. അനധികൃതമായ വാഹന പാർക്കിംഗാണ് ഇതിന് പ്രധാന കാരണം.ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെ റോഡിലുള്ള കുഴികൾ അടച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |