SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

സോഷ്യൽ മീഡിയാ താരം 60കാരിയെ മർദ്ദിച്ചതായി പരാതി

മലയിൻകീഴ്: മലയിൻകീഴ് തറട്ടയിൽ താമസിക്കുന്ന പള്ളിച്ചൽ സ്വദേശി ശാന്തയെ (60) സോഷ്യൽ മീഡിയാ താരം ഷാലു പേയാട് മർദ്ദിച്ചതായി പരാതി. താമസ യോഗ്യമായ വീടിനായി ശാന്തയും പ്രായപൂർത്തിയാകാത്ത 3 ചെറുമക്കളും മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എം.ആർ.ബൈജു എം.എൽ.എയെയും ഇവർ കണ്ടിരുന്നു.

തുടർന്ന് ഷാലു പേയാട് വീടുവച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ ചെയ്തു. വീട് പൂർത്തിയാകുന്നത് വരെ ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.അനിതയുടെ മലയിൻകീഴിലെ വീട്ടിൽ ഇവരെ താമസിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ വീട് വച്ച് നൽകാതെ തങ്ങളെ ഒഴിവാക്കാൻ ശ്രമിച്ചതായും ഇതുചോദ്യം ചെയ്തപ്പോൾ തന്നെയും കൊച്ചുമക്കളെയും മർദ്ദിച്ചെന്നും ശാന്ത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മലയിൻകീഴ് പൊലീസ് കേസെടുത്തു. എന്നാൽ കുഞ്ഞുങ്ങളുടെ മാതാവ് മരിച്ചുവെന്ന് പറഞ്ഞ് ശാന്ത തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും അവരുടെ അക്കൗണ്ടിലേക്ക് മാത്രമാണ് പണം വന്നിട്ടുള്ളതെന്നും ​ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നും ഷാലു പേയാട് പറഞ്ഞു.

ശാന്തയ്ക്ക് നേരെ യാതൊരുവിധ ആക്രമണവും നടന്നിട്ടില്ലെന്നും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായും ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.അനിത പറഞ്ഞു. രാഷ്ട്രീയ നാടകമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL