
കല്ലറ: വെറ്റില കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ.വിലയിടിവും ഉയർന്ന പരിപാലന ചെലവും കാരണമാണ് അവശേഷിക്കുന്ന കർഷകർ വെറ്റില കൃഷി ഉപേക്ഷിക്കുന്നത്. പാലോട്, ഭരതന്നൂർ, കല്ലറ,കാരേറ്റ്,കിളിമാനൂർ മേഖലകളിൽ മാത്രമാണ് വെറ്റില കൃഷി അവശേഷിക്കുന്നത്.
വിലയിൽ സ്ഥിരതയില്ലാത്തതിനാൽ നഷ്ടക്കണക്കുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.കടം വാങ്ങിയും വായ്പയെടുത്തുമാണ് മിക്ക കർഷകരും വെറ്റിലക്കൃഷി നടത്തുന്നത്.വിലത്തകർച്ച കാരണം കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇടവിട്ടുള്ള കനത്ത മഴയിൽ വൻ കൃഷിനാശവുമുണ്ടായി.വേനൽക്കാലത്ത് ചെടി മുരടിക്കും. ഇതോടെ വെറ്റിലയുടെ വലിപ്പം കുറയുകയും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വിലയിടിഞ്ഞു
കഴിഞ്ഞ വർഷം ഈ സമയം ഒരുകെട്ട് വെറ്റിലയ്ക്ക് 200 രൂപ വരെ ലഭിച്ചിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി 100 മുതൽ 120 രൂപ വരെയാണ് ഒരു കെട്ട് വെറ്റിലയ്ക്ക് കർഷകർക്ക് ലഭിക്കുന്നത്.
പന്നി ശല്യവും
പത്ത് സെന്റിൽ കൃഷിയിറക്കണമെങ്കിൽ കുറഞ്ഞത് അര ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്.ഇതിനിടയിൽ പന്നി ശല്യം കൂടിയാകുമ്പോൾ പൂർണമായും കൃഷി ഉപേക്ഷിക്കാനെ നിവൃത്തിയുള്ളൂവെന്ന് കർഷകർ പറയുന്നു.
Betel leaf farmers are preparing to abandon cultivation due to falling prices and rising maintenance costs. Betel leaf farming now survives only in areas such as Palode, Bharathanur, Kallara, Karatte and Kilimanoor.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |