ചെറുതോണി. പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിൽ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കണമെന്നും ഇ എസ് എ പരിധി വനങ്ങൾക്കുള്ളിൽ തന്നെയാക്കണമെന്നും കേരളാ കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.
വില്ലേജ് ഭരണപരമായ യൂണിറ്റാണ്.വില്ലേജുകളിലെ ഏതെങ്കിലും ഭാഗങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ ആ പ്രദേശം മാത്രം ഉൾപ്പെടുത്തണം.
ജനവാസ മേഖലകൾ, കൃഷി ഭൂമികൾ, തോട്ടങ്ങൾ എന്നിവ ഇ എസ് എ യിൽ നിന്നും ഒഴിവാക്കുന്നതിന് മുൻകാലത്ത് സമർപ്പിച്ചതിലെ കുറവുകൾ പരിഹരിക്കണം.ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, നിർണ്ണായക വന്യജീവി വർഗങ്ങളുടെ ആവാസ വ്യവസ്ഥകൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം.പരസ്പരം കുറ്റപ്പെടുത്തലുകൾക്കപ്പുറം 12 ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന ഇഎസ്എവിഷയത്തിന് പരിഹാരം കാണാൻ എല്ലാവരും ഒരുമിച്ച് നിന്ന് പരിശ്രമിക്കണമെന്നും വർഗീസ് വെട്ടിയാങ്കൽ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |