
കല്ലറ: തെരുവ് നായയുടെ അക്രമണത്തിൽ മാതാവിനും അഞ്ച് വയസുകാരൻ മകനും പരിക്ക്. കല്ലറ പാറമുകൾ തടത്തരികത്ത് പുത്തൻവീട്ടിൽ റംസീന (31),മകൻ മുഹമ്മദ് സിദാൻ (5) എന്നിവർക്കാണ് തെരുവ് നായയുടെ അക്രമണത്തിൽ പരിക്കേറ്രത്.കഴിഞ്ഞ ദിവസം വൈകിട്ട് 5നായിരുന്നു സംഭവം.പിതാവ് വരുന്നതായി തോന്നി കുട്ടി വീടിന് പുറത്തേക്കിറങ്ങിയ സമയത്ത് പുരയിടത്തിലൂടെ ഓടുകയായിരുന്ന നായ തിരിഞ്ഞെത്തി കുട്ടിയെ കടിക്കുകയായിരുന്നു.
നിലവിളി കേട്ട് വീടിന് പുറത്തേയ്ക്ക് ഓടിയെത്തി മകനെ നായയിൽ നിന്ന് രക്ഷിക്കുന്നതിനിടെ റംസീനയ്ക്കും കടിയേൽക്കുകയായിരുന്നു.റംസീനയുടെ വലത് കൈയിലും സിദാന്റെ ഇടത് കൈയിലും ആഴത്തിൽ മുറിവുകളുണ്ട്.കൂടാതെ നായയുടെ അക്രമണത്തിൽ നിലത്ത് വീണ് സിദാന്റെ കൈയ്ക്ക് പൊട്ടലുമുണ്ട്.സമീപത്തുള്ളവർ ഓടിയെത്തിയാണ് ഇരുവരെയും നായയുടെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഇരുവരും കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ശുശ്രൂഷകൾക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |