SignIn
Kerala Kaumudi Online
Friday, 04 September 2026 11.58 PM IST

'സെന്റ് ചാവറ കോൺഫറൻസ്'; ഉദ്ഘാടനം ഇന്ന്

photo

തൃശൂർ: അമല ആശുപത്രി കേന്ദ്രീകരിച്ച് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പുതിയ ഘടകമായ 'സെന്റ് ചാവറ കോൺഫറൻസ്' പ്രവർത്തനം ആരംഭിക്കുന്നു. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കും.
പറപ്പൂർ ഫൊറോനയുടെ കീഴിൽ 15 അംഗങ്ങളുമായാണ് പ്രവർത്തനം.ഫെൻസൻ പീറ്റർ സംഭാവന ചെയ്ത പുതിയ ഡയാലിസിസ് യന്ത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും, 50 ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ കൂപ്പണുകളുടെ വിതരണവും നടക്കും. വാർത്താസമ്മേളനത്തിൽ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ബോർജിയോ ലൂയീസ്, ഷാബു ടി.പി., ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL