കൂട്ടിലങ്ങാടി : ദേശീയ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് കൂട്ടിലങ്ങാടി ടൗൺ വാർഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന അദ്ധ്യാപക സംഗമം ഇന്ന് വൈകിട്ട് നാലിന് കൂട്ടിലങ്ങാടി പാറടി റോഡിലെ കെ. എസ്.ടി.യു അദ്ധ്യാപക ഭവനിൽ നടക്കും. വിരമിച്ചവരും സർവീസിലുള്ള അദ്ധ്യാപകരുടെയും ഒത്ത് ചേരൽ, അനുഭവങ്ങൾ പങ്കുവയ്ക്കൽ, സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ വിവിധ വിഷയങ്ങളിൽ ഓപ്പൺ ഡിബേറ്റ് എന്നിവ നടക്കും. എസ്.എസ്.കെ ജില്ലാ പ്രോഗാം ഓഫീസർ എൻ.പി. മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |