
ആലപ്പുഴ: സംസ്ഥാന എക്‌സൈസ് വകുപ്പ് ,ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ എന്നിവയുടെ നേതൃത്വത്തിൽ മയങ്ങില്ല കേരളം എന്ന പദ്ധതിയുടെ സ്‌കൂൾ തല പ്രവർത്തന പരിപാടി ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ആരംഭിച്ചു. സ്‌ക്കൂൾ മാനേജർ എ. എം. നസീർ ഉദ്ഘാടനം നിർവ്വഹിച്ചു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ പ്രസാദ് യേശുദാസ് പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിഹാബ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ അഷറഫ് കുഞ്ഞ് ആശയൻ, എച്ച്.എം എ.സീന,ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. എസ്.രൂപേഷ് ,സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ ട്രഷറർ സുശീല പൈ, ശിശുക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.നാസർ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |