കാസർകോട്: 13കാരി മൂന്ന് മാസം ഗർഭിണിയായ സംഭവത്തിൽ പിതാവിനും മാതൃസഹോദരന്റെ മകനുമെതിരെ മഞ്ചേശ്വരം പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ഒരു വർഷം മുമ്പാണ് മാതൃസഹോദരന്റെ മകൻ കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നീട് ഏറ്റവുമൊടുവിൽ ഓണം അവധിയോടനുബന്ധിച്ച് പിതാവും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
വയറുവേദനയെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി കൗൺസിലിംഗ് നടത്തിയതോടെയാണ് പീഡനത്തിന്റെ വ്യാപ്തി പുറത്തുവന്നത്. പട്ടികവിഭാഗത്തിൽപ്പെട്ട കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |