
കോട്ടയം: ഹാസ്റ്ററി ആൻഡ് എപ്പിക് ഫണ്ടമെന്റർ റിസേർച്ച് ഫൗണ്ടേഷന്റെ അക്ഷരരത്‌നം അവാർഡ് മോഹൻ ഡി. കുറിച്ചിയ്ക്ക്. ഗുരുപഥം ചരിത്രാത്മക നോവലിനാണ് അവാർഡ്. 6ന് രാവിലെ രാവിലെ 10ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന യോഗത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് നൽകും. ഡോ.ഫ്രാൻസിസ് ജോർജ് എം.പി അദ്ധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എം.എൽ.എ, ഡോ.പോൾ മണലിൽ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി, മുൻ സഹകരണ ജില്ലാ ബാങ്ക് പ്രസിഡന്റ് പി.എസ് ത്രിവിക്രമൻ, ഡോ.അലക്‌സാണ്ടർ ഏലിയാസ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |