SignIn
Kerala Kaumudi Online
Monday, 07 September 2026 2.13 AM IST

വക്കം കായൽ ടൂറിസം പദ്ധതിയിൽ ഒതുങ്ങി

vkm

കടയ്ക്കാവൂർ: കായൽ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകളാണ് വക്കം ഗ്രാമ പഞ്ചായത്തിലുള്ളത്.കുളമുട്ടം,അഞ്ചുതെങ്ങ് കായലും ഒരുമിച്ച് കാഴ്ചയുടെ മനോഹരമായ പച്ചത്തുരുത്ത് സൃഷ്ടിച്ചുകൊണ്ട് നിരവധി സാദ്ധ്യതകളാണുള്ളത്. വക്കം ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് അതിരുകളും കായലാണ്. ഉൾനാടൻ ജലഗതാഗതം വരുന്നതോടുകൂടി ഇവിടത്തെ പ്രാധാന്യം പതിന്മടങ്ങ് വർദ്ധിക്കും. ഇതിന്റെ ഭാഗമായി ബോട്ട് ജട്ടിയുടെ പണിയും പൂർത്തിയായി. എന്നാൽ ഇത് തിരിച്ചറിഞ്ഞ് വികസന പ്രവർത്തനങ്ങൾ പ്രയോജനപ്രദമാക്കുവാൻ പ്രാദേശിക ഭരണകൂടം ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം.

കായൽ സവാരിക്കായി കൊച്ചുബോട്ടു മുതൽ ഹൗസ്ബോട്ട് വരെ ഒരുക്കിയിട്ടുണ്ട്. കായലിലെ 13 ഏക്കറിലെ ദ്വീപിലുള്ള പ്രശസ്ത പൊന്നും തുരുത്ത് ശിവക്ഷേത്രം പ്രസിദ്ധമാണ്. പണയിൽ കടവ് പാലത്തിൽ നിന്ന് പൊന്നിൻ തുരുത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാൻ സന്ധ്യാസമയങ്ങളിൽ നിവധി പേരാണെത്തുന്നത്.

 രൂചിയൂറും മത്സ്യ വിഭവങ്ങളും

ഏറ്റവും കൂടുതൽ രൂചിയുള്ള മത്സ്യങ്ങളായ കരിമീൻ,​ഞണ്ട്,​കൊഞ്ച് എന്നിവയും ഇവിടുത്തെ കായലിൽ സുലഭമാണ്. നിരവധി സ്വകാര്യ ടൂറിസം പദ്ധതികളാണ് പ്രതി ദിനം വന്നു കൊണ്ടിരിക്കുന്നത്. തുരുത്ത് ചുറ്റിയുള്ള ബോട്ട് സവാരിയും കയാക്കിംഗും കായൽ വിഭവങ്ങൾ കൊണ്ടുള്ള ഉച്ചയൂണിന് മാത്രമായുള്ള നാടൻ ഹോട്ടലുകളും സജീവമാണ്.

 പണയിൽ കടവ് പാലത്തിൽ തെരുവു വിളക്കുകൾ പ്രകാശിക്കുന്നില്ല.

തീരത്തുനിന്ന് 3 മീറ്റർ സ്ഥലം ഏറ്റെടുത്ത് നടപ്പാതയും കൈവരിയും നിർമ്മിക്കുവാനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല.

 പ്രാദേശിക ഭരണകൂടം ടൂറിസം സാദ്ധ്യതകൾ പരിഗണിച്ചാൽ വരുമാനം എത്തിച്ചേരും.

അനന്തമായ ടൂറിസം സാദ്ധ്യതകൾ കണ്ടെത്തി പുതിയ പദ്ധതികൾ നടപ്പാക്കിയാൽ പ്രദേശവാസികൾക്ക് തൊഴിലും, പഞ്ചായത്തിന് വരുമാനവും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL