
തൃശൂർ: പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മന്ത്രി കെ.എ. തുളസി. കോലഴി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'പ്രിയദർശിനി ഗ്രാമവണ്ടി' സർവീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഹാൾ പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു. സ്ത്രീകളുടെ ബസ് കൂലിയിനത്തിൽ ലാഭിക്കുന്ന തുക കുടുംബാംഗങ്ങൾക്ക് ഒരുപോലെ സാമ്പത്തിക ഗുണകരമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോലഴിപഞ്ചായത്ത് പ്രസിഡന്റ് എൻ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അനിൽ അക്കര മുഖ്യാതിഥിയായി.വൈസ് പ്രസിഡന്റ് സുമിത ഷാജി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എം.ഷാജു, കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എ.ഉബൈദ്, പ്രഞ്ചായത്ത് സെക്രട്ടറി പി.എ.ജെയ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |