പെരിന്തൽമണ്ണ: ഓട്ടോമൊബൈൽ മേഖലയിലെ മിനിമം വേതനം കാലോചിതമായി പരിഷ്‌കരിച്ച് നടപ്പാക്കണമെന്ന് കേരള ഓട്ടോമൊബൈൽ സെയിൽസ് ആന്റ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി വി.എം.സുഭാഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി
എ.കെ.രജീഷ് ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എൻ.അറമുഖൻ, പി.ടി.ലളിത, ഉണ്ണി, പാർവ്വതി, പി. പ്രശാന്ത്, കെ.സുനിൽ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.എം.മുസ്തഫ (പ്രസിഡന്റ്), വി.എം.സുഭാഷ് (സെക്രട്ടറി), കെ.നിബിൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |