പയ്യാവൂർ: രാമദാസ് കതിരൂർ രചിച്ച 'അനീതിയുടെ കാണ്ഡം' തിരുവനന്തപുരം ഭാരത് ഭവനിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ എഴുത്തുകാരി മല്ലിക വേണുകുമാറിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. എം. വിൻസെന്റ് എം.എൽ.എ, പ്രഫ. വി. കാർത്തികേയൻ, പ്രഫ. എസ്. ശിശുപാലൻ, രാജാവാര്യർ, ഷാജി കാട്യത്ത്, പുഷ്പ അനിൽ പങ്കെടുത്തു. രാമായണത്തെ ഒരു സ്വതന്ത്ര വിമർശനവായനയിലൂടെ സമീപിക്കുന്ന കൃതിയാണ് അനീതിയുടെ കാണ്ഡം. രാമായണത്തിലെ ശംബൂക വധം ഉൾപ്പെടെയുള്ള സന്ദർഭങ്ങളെ മുൻനിർത്തി സമൂഹത്തിലെ അധികാരഘടനകളെ ചോദ്യം ചെയ്യുകയാണ് രചയിതാവ്. ആരാണ് അറിവിന്റെ അവകാശി, ആരാണ് അധികാരം നിർവഹിക്കുന്നത്, നീതിയുടെ മാനദണ്ഡം ആരാണ് നിശ്ചയിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പുസ്തകം ഉയർത്തുന്നത്. പരമ്പരാഗതമായ വായനകളെ ആവർത്തിക്കുന്നതിനുപകരം, ഇതിഹാസത്തെ പുതിയ ചോദ്യങ്ങളോടെ സമീപിക്കാനുള്ള ശ്രമമാണ് അനീതിയുടെ കാണ്ഡം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |