തൊടുപുഴ: കേരള റിട്ടേർഡ് ടീച്ചേഴ്സ് കോൺഗ്രസ് (കെ.ആർ.ടി.സി) ആഭിമുഖ്യത്തിൽ നടന്ന അദ്ധ്യാപക ദിനാഘോഷം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. 80 വയസ് പൂർത്തിയായ അദ്ധ്യാപകരെ റോയ് കെ. പൗലോസ് എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. എം.എൽ.എയെ കെ.ആർ.ടി.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ജോസ് കോനാട്ട് അദ്ധ്യാപകദിന സന്ദേശം നൽകി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം. നാസർ, ഡി.സി.സി ജനറൽ സെക്രട്ടറി ജാഫർ ഖാൻ മുഹമ്മദ്, സജീവ് മുണ്ടക്കൽ, സുനിൽ ടി. തോമസ്, എസ്. വിൽസൺ, കുര്യൻ പി. ജോയ്, ഫ്രാൻസിസ് സാലസ്, ടോമി ഫിലിപ്പ്, യു.കെ. റെജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |