SignIn
Kerala Kaumudi Online
Sunday, 06 September 2026 10.26 PM IST

അദ്ധ്യാപകന് ആദരവ്

ta

തലയോലപ്പറമ്പ് : ദേശീയ അദ്ധ്യാപക ദിനത്തിൽ മികച്ച അദ്ധ്യാപകന് ആദരവ് നൽകി തലയോലപ്പറമ്പ് റോട്ടറി ക്ലബ്. തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.സി അജിത്ത് കുമാറിനാണ് ആദരവ് നൽകിയത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് വി.പി ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി പി.വി വിനോദ് ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക സി. മായാദേവി, റോട്ടറി ക്ലബ് ഭാരവാഹികളായ പി.എസ് ഷിജോ, കണ്ണൻ കൂരപ്പള്ളി, സന്തോഷ് മൂഴികാരോട്ട്, വിഷ്ണു, അദ്ധ്യാപകരായ ഫെബി, ക്രിസ്റ്റോ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROTTARY CLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL