
ഉദിയൻകുളങ്ങര: കേരള തമിഴ്നാട് അതിർത്തി പ്രദേശത്തും മലയോര തീരദേശ മേഖലകളിലുമുൾപ്പെടെ
രണ്ടു മാസങ്ങൾക്ക് മുമ്പ് വരെ ഉയർന്നുനിന്ന ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞത് നൂറു കണക്കിന്കോഴി കർഷകരെ ദുരതത്തിലാക്കുന്നു. ജൂൺ, ജൂലായിൽ കിലോയ്ക്ക് 240മുതൽ 280വരെ ഉയർന്നുനിന്ന കോഴിയിറച്ചി വില ഇപ്പോൾ 120-130രൂപയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കെത്തുന്ന ആറുമാസം കാലയളവുള്ള കോഴികളുടെ വില അന്യസംസ്ഥാനങ്ങളിൽ കുത്തനെ കുറച്ചതാണ് ഇവിടത്തെ സംരംഭകരെ പ്രതികൂലമായി ബാധിച്ചത്.
പരിപാലന ചെലവ് കൂടുന്നു
തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്ന കോഴികളെ പരിപാലിച്ചെടുക്കാനായി ചെലവേറെയാണ്.
5000 ചെറിയ കുഞ്ഞുകോഴികൾക്ക് ആറുമാസം വരെ തീറ്റ കൊടുക്കുന്നതിന് 50കിലോ തൂക്കമുള്ള 350 ചാക്കിൽ കൂടുതൽ തീറ്ര വേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. നിലവിലെ കോഴി തീറ്റ വിലയനുസരിച്ച് ഓരോ കർഷകനും ആയിരക്കണക്കിന് രൂപ നഷ്ടത്തിൽ വരുന്നു.
തീരദേശ മേഖലകളിലെ ട്രോളിംഗ് നിരോധനവും മഴക്കാലവും അത് കഴിഞ്ഞുള്ള ഓണക്കാല കച്ചവടത്തിലും പ്രതീക്ഷിച്ച കർഷകരാണ് ദുരിതത്തിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും ഹോൾസെയിൽ വിലയ്ക്ക് 80,90,100 എന്നിങ്ങനെയും ഇതിൽ താഴെയും ഇറച്ചി കോഴി ജില്ലയിൽ ഉടനീളം എത്തിക്കുന്നത് ചെറുകിട പൗൾട്രി കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
തമിഴ്‌നാട്ടിലും കർണാടകയിലും ഇറച്ചി ഉപഭോഗം കുറഞ്ഞതും അവിടെ നിന്നും വലിയ തോതിൽ കേരളത്തിലേക്ക് ഇറച്ചിക്കോഴി കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതും കോഴിവില താഴാൻ കാരണമായി. നൂറുകണക്കിന് വരുന്ന ഇറച്ചി കോഴി കർഷകരെ സംരക്ഷിക്കാൻ അധികൃതർ ശ്രദ്ധ ചെലുത്തണമെന്ന
ആവശ്യം ശക്തമാവുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |