ആലുവ: ആലുവയിൽ ഹോട്ടലുടമയെ കബളിപ്പിച്ച് ക്യൂആർ കോഡിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം. റെയിൽവേ സ്‌റ്റേഷന് സമീപം സ്വാമീസ് ഹോട്ടലുടമ കണ്ണന്റെ വാട്ട്സാപ്പിലേക്ക് സന്ദേശമയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. യാത്രയ്‌ക്കിടെ സ്വാമീസിൽനിന്ന് രണ്ട് ഊണ് പാഴ്സൽ വാങ്ങിയെന്നും കഴിച്ച് താമസിയാതെ ഭക്ഷ്യവിഷബാധയേറ്റ് ഭാര്യയും കുട്ടിയും ആശുപത്രിയിലായെന്നുമായിരുന്നു സന്ദേശം. പത്രക്കാരെയും മറ്റും വിവരമറിയിക്കുമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് ഹോട്ടലുടമ ഭക്ഷണത്തിന്റെ ചിത്രം വാർട്ട്‌സാപ്പ് ചെയ്യാനാവശ്യപ്പെട്ടപ്പോൾ ആശുപത്രി ചെലവും മറ്റുമായി 8900രൂപനൽകി പ്രശ്നം തീർക്കാൻ പറഞ്ഞ് ക്യൂആർ കോഡ് അയച്ചുകൊടുത്തു.
ഇത് പരിശോധിച്ചപ്പോൾ 'ബസവലിംഗ ബംഗളരു" എന്ന വിലാസമാണ് കണ്ടത്.
പൊലീസിൽ പരാതിപ്പെടുമെന്ന് ഹോട്ടലുടമ പറഞ്ഞപ്പോൾ വാർട്സാപ്പ് ബ്ലോക്കുചെയ്തു. ഹോട്ടലുടമയും ഭാര്യയും യാത്രയിലായിരുന്നു.
ഇതേക്കുറിച്ച് പരാതി നൽകുമെന്ന് ആലുവ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രസിഡന്റ് സഫീർ സാഗർ അറിയിച്ചു. സന്ദേശമയച്ചതും വാർട്സാപ്പിൽ സംസാരിച്ചതും മലയാളത്തിലായിരുന്നു. അഡ്മിറ്റ് ചെയ്തതായി ആലുവയിലെ ഒരു ആശുപത്രിയുടെ പേരാണ് പറഞ്ഞത്. ഇന്റർനെറ്റ് കോൾ വഴിയായിരുന്നു സംസാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |