SignIn
Kerala Kaumudi Online
Friday, 16 October 2026 2.01 AM IST

ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു, ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

vij
വിജേഷ്,​ ഭാര്യ വിസ്മയ,​ മകൻ ദക്ഷ്

തൃപ്രയാർ:കുടുംബപ്രശ്നങ്ങളെ തുടർന്ന്, ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി. കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ. വലപ്പാട് ബീച്ചിനു സമീപം താമസിക്കുന്ന തെക്കിനിയേടത്ത് വിജേഷാണ്(44) ഭാര്യ വിസ്മയ (24), നാലര വയസുള്ള മകൻ ദക്ഷ് എന്നിവരെ കൊലപ്പെടുത്തിയത്. ജീവനൊടുക്കാൻ ശ്രമിച്ച വിജേഷിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 1.30നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
വിസ്മയയുടെ നിലവിളികേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന സഹോദരൻ വാതിൽ ചവിട്ടിത്തുറന്നപ്പോൾ രക്തത്തിൽ കുളിച്ചനിലയിൽ വിസ്മയ പുറത്തേക്ക് ഓടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. ഇതിനിടയിൽ മുറി അകത്തുനിന്ന് പൂട്ടിയ വിജേഷ്, മകൻ ദക്ഷിന്റെ കഴുത്തറുക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നു. രക്തംവാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെയും വിജേഷിനെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമികനിഗമനം. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച് ഇന്നലെ വെെകിട്ടോടെ വലപ്പാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ലോറി ഡ്രെെവറാണ് വിജേഷ്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ.രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഫോറൻസിക്,​ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA