
വിതുര: ജേലികഴിഞ്ഞ് വീട്ടിലെത്തുന്ന തോട്ടംതൊഴിലാളികളുടെ മക്കൾക്കായി പൊൻമുടി ഗവ. യു.പി സ്കൂളിൽ തുടക്കമിട്ട സായാഹ്ന ഭക്ഷണ പദ്ധതിക്ക് കൈത്താങ്ങുമായി മൂന്ന് അദ്ധ്യാപികമാർ. ജോലിക്കുവരുന്ന ബസ് സർവീസ് പ്രിയദർശിനി ആയതോടെ നിമിഷ.പി,ജയശ്രീദേവൻ,ശാലു പൗലോസ് എന്നീ അദ്ധ്യാപികമാർ അവർക്ക് ബസ് ഫീയിൽ ചെലവാകേണ്ട തുക സ്വരുക്കൂട്ടി ഭക്ഷണത്തിനായി നൽകുകയാണ്. തോട്ടംതൊഴിലാളികളായ രക്ഷിതാക്കൾ തിരിച്ചെത്താൻ വൈകുന്നതിനാലാണ് കുട്ടികൾക്ക് പോഷകാഹാരം കിട്ടാനാണ് മൂന്ന് വർഷം മുമ്പ് പദ്ധതി സ്പോൺസർമാരുടെ സഹായത്തോടെ സ്കൂളിൽ ആരംഭിച്ചത്.
എന്നാൽ കുട്ടികളുടെ പോഷകാഹാരക്കുറവ് പൂർണമായി പരിഹരിക്കാൻ കൂടുതൽ സഹായം വേണ്ടിവന്നതോടെയാണ് അദ്ധ്യാപികമാർ തങ്ങളുടെ യാത്രാച്ചെലവിനായി വേണ്ടിവരുന്ന തുക പദ്ധതിയിലേക്ക് നൽകാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |