
മൂവാറ്റുപുഴ: അടയ്ക്ക മോഷണക്കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീനെയാണ് (42) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുപെയ്തത്. മൂവാറ്റുപുഴ - കടാതി അമ്പലംപടി ഭാഗത്ത് മലഞ്ചരക്ക് കടയുടെ തിണ്ണയിൽനിന്ന് 37കിലോ ഉണങ്ങിയ അടക്കയാണ് മോഷ്ടിച്ചത്. 25ന് പകലാണ് സംഭവം.
മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് പെയ്തത്. മോഷണമുതൽ കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ആർ.ബി. റോഷ്‌നി, ടി.എ. മുഹമ്മദ്, എ.എസ്.ഐമാരായ കെ.എ. അനസ്, കെ.എം. അനീഷ്, സീനിയർ സി.പി.ഒമാരായ ബിബിൻ വർക്കി, ക്രിസ്‌തുദാസ് പീറ്റർ, ശ്രീജു രാജൻ, വർഗീസ് ടി. വേണാട്ട്, പി.എം. സിജാസ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |