SignIn
Kerala Kaumudi Online
Friday, 02 October 2026 1.45 AM IST

മത്സ്യ ബന്ധന തുറമുഖ നിർമ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

2

വിഴിഞ്ഞം: വലിയ കടപ്പുറത്ത് നിർമ്മിക്കുന്ന മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ആദ്യയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. 7നും 9നും ഇടയിൽ മുഖ്യമന്ത്രി സൗകര്യം അറിയിച്ചതായാണ് വിസിൽ അധികൃതർ പറയുന്നത്. നിലവിലെ മത്സ്യബന്ധന തുറമുഖ നവീകരണത്തിന്റെയും പുലിമുട്ട് നീളം കൂട്ടുന്ന പദ്ധതിയുടെയും ഉദ്ഘാടനം നടക്കും. വേദി ഒരുക്കുന്നത് സംബന്ധിച്ച് വിസിൽ അധികൃതരും എം.വിൻസെന്റ് എം.എൽ.എയും സ്ഥലം സന്ദർശിച്ചു. അന്താരാഷ്ട്ര തുറമുഖ പദ്ധതിയോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ച പദ്ധതിയാണ് പുതിയ മത്സ്യബന്ധന തുറമുഖം.

271 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. മീൻപിടിത്ത തുറമുഖ പദ്ധതിയുടെ ഭാഗമായി അന്താരാഷ്‌ട്ര തുറമുഖത്തെ വലിയ പുലിമുട്ടിനോട് ചേർന്ന് ഏകദേശം 135 മീറ്റർ നീളമുള്ള ചെറിയ പുലിമുട്ട് പണിയും. ബോട്ടുകൾ അടുപ്പിക്കാനുള്ള വാർഫ്,വലകളും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ആധുനിക ലോക്കറുകൾ,ഓഫീസ് സമുച്ചയം,മത്സ്യ സംസ്കരണ - സംഭരണത്തിനുള്ള ശീതീകരണ സംവിധാനത്തോടെയുള്ള കേന്ദ്രങ്ങൾ,ടോയ്ലെറ്റ് സമുച്ചയം,പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന വിശാല റോഡ്,ശുദ്ധജലം തുടങ്ങിയ സൗകര്യങ്ങൾ പുതിയ തുറമുഖത്തിനുണ്ടാവുമെന്ന് വിസിൽ അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL