SignIn
Kerala Kaumudi Online
Saturday, 07 November 2026 9.18 AM IST

'ഉന്നത ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്ക്'; പുറത്താക്കപ്പെട്ട എക്‌സൈസ് കമ്മിഷണറുടെ റിപ്പോർട്ട് പുറത്ത്

seeram-sambasiva-rao
സീറാം സാംബശിവ റാവു

തിരുവനന്തപുരം: സർക്കാരും എക്സൈസ് മന്ത്രിയും അറിയാതെ ബാർ ലൈസൻസ് നൽകിയെന്ന വിവാദം തുടരുന്നതിനിടെ എക്സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ട് പുറത്ത്. എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പടിയിറങ്ങും മുമ്പ് സീറാം സാംബശിവ റാവു നൽകിയ റിപ്പോർട്ടിലുള്ളത്.

ജോയിന്റ് എക്സൈസ് കമ്മീഷണർ എസ് വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകൾ ഉണ്ടെന്ന് സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സർക്കാരിന് റിപ്പോർട്ട് നൽകിയത്. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എസ് വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾ വേഗത്തിലാക്കാൻ ലെയ്‌സൺ ഓഫീസറായി പ്രവർത്തിക്കുകയും ചെയ്‌തു. ഗംഗാബാറിൽ നിന്നും 50,000 രൂപയാണ് വിനോദ് കൈപ്പറ്റിയത്. അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാർ ഉടമയിൽ നിന്നും കൈക്കൂലി കൈപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്.

എസ് വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണം, മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും സീറാമിന്റെ റിപ്പോർട്ടിൽ പറയുന്നു.

English Summary

A report by former Excise Commissioner Sriram Sambasiva Rao has raised serious corruption allegations against senior Excise officials S Vinod and Ajay. The report alleges bribery, illegal wealth accumulation and benami transactions, recommending a Vigilance investigation under the Prevention of Corruption Act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BAR LICENSE CONTROVERSY, SRIRAM SAMBASIVA RAO REPORT, EXCISE DEPARTMENT CORRUPTION, KERALA BAR BRIBERY ALLEGATIONS, KERALA BAR LICENSE VIVADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA