SignIn
Kerala Kaumudi Online
Thursday, 05 November 2026 5.52 PM IST

മെസി വിവാദം; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന റിപ്പോർട്ടിൽ തീരുമാനമെടുക്കാതെ സർക്കാർ

messi
മെസി, മുൻ കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടത്തിയ ജിഎസ്‌ടി തട്ടിപ്പിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. നികുതി ഈടാക്കുന്നത് ബോധപൂർവം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ സമർപ്പിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.

കോഴിക്കോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ ജിഎസ്‌ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ന്യായീകരിക്കാനാകാത്ത വീഴ്‌ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ കുറ്റാരോപിതരായ റിപ്പോ‌ർട്ടർ ചാനലിന് അനുകൂലമായി എട്ട് മാസത്തോളം നികുതി നടപടികൾ നിർത്തിവയ്‌ക്കാൻ തിരുവനന്തപുരത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്. കൂടാതെ വിഷയത്തിൽ ബാഹ്യമായ രാഷ്‌ട്രീയ - ഭരണപരമായ ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന് പ്രത്യേകമായി അന്വേഷിക്കണമെന്നും സെപ്‌തംബറിൽ പ്രത്യേക അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

മെസിയെ കൊണ്ടുവരാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷന് വിദേശ ഏജൻസി വഴി 126 കോടി രൂപ കൈമാറിയതിലാണ് ജിഎസ്‌ടി വെട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പുറമേ, കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി വന്ന 206 കോടി രൂപയുടെ ഉറവിടം വ്യക്തമല്ലെന്നും ജിഎസ്‌ടി വകുപ്പ് കണ്ടെത്തിയിരുന്നു.

English Summary

The investigation into an alleged GST fraud linked to a plan to bring football legend Lionel Messi to Kerala remains unresolved. A special investigation team recommended disciplinary action against GST officials for delaying tax collection, but the state government has yet to make a final decision. The case involves alleged financial irregularities worth hundreds of crores.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI KERALA VISIT, MESSI GST FRAUD, KERALA GST SCAM, REPORTER TV TAX EVASION, MESSI KERALA FOOTBALL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA