SignIn
Kerala Kaumudi Online
Sunday, 11 October 2026 4.26 AM IST

പാടങ്ങളിൽ മദ്യക്കുപ്പികൾ, കൃഷിയിറക്കാനാകാതെ കർഷകർ

nelvayalukal

കല്ലമ്പലം: കൃഷിയിറക്കുന്ന പാടത്ത് മദ്യക്കുപ്പികൾ വലിച്ചെറിയുന്നതായി പരാതി. ഒറ്റൂർ പഞ്ചായത്തിലെ വിവിധ നെൽപാടങ്ങളിൽ ഇത്തരത്തിൽ ബിയർ,മദ്യ കുപ്പികൾ ഉപേക്ഷിച്ച നിലയിലാണ്. കൃഷിയിറക്കുന്ന പാടമായതിനാൽ ട്രാക്ടർ ഉപയോഗിച്ച് നിലം പൂട്ടുമ്പോൾ ഇവ ഉടയുകയും തുടർന്ന് ചെളിയിൽ കലരുകയും ചെയ്യും.

കഴിഞ്ഞ ദിവസം കൊയ്ത്തു മെഷീനിൽ തട്ടി ഉടഞ്ഞ കുപ്പിയുടെ കഷ്ണങ്ങൾ കാലിൽ തറച്ച് തോപ്പിൽ സ്വദേശിയായ വിജകുമാറിന് പരിക്കേറ്റിരുന്നു. കാലിൽ ആഴത്തിൽ പരിക്കേറ്റ വിജയകുമാർ ചികിത്സ തേടി.

കടമെടുത്ത് കൃഷിയിറക്കിയ വിജയകുമാറിന് പാടത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. ഒറ്റൂർ പഞ്ചായത്തിലെ 10-ാം വാർഡിൽ ഉൾപ്പെട്ട തോപ്പിൽ പ്രദേശത്താണ് നെൽവയലുകളിൽ വ്യാപകമായി മദ്യക്കുപ്പികൾ കണ്ടെത്തിയത്. വയലുകൾക്ക് മധ്യ ഭാഗത്തുകൂടി കടന്നു പോകുന്ന തോപ്പിൽ റോഡ് വിജനമായതിനാൽ ഇവിടെ മദ്യപ സംഘം സജീവമാണെന്നാണ് പരാതി. മദ്യപിച്ച ശേഷം ഒഴിഞ്ഞ കുപ്പികൾ ഈ പാടത്തേക്ക് തന്നെ വലിച്ചെറിയുകയാണ്. കൊയ്ത്ത് സമയമാകുമ്പോൾ വയലിൽ ഇറങ്ങി മദ്യക്കുപ്പികൾ പെറുക്കി മാറ്റിയതിന് ശേഷമാണ് പലപ്പോഴും കൊയ്ത്ത് നടത്തുന്നത്. കാട്ടുപന്നി ശല്യം, കൃഷി നാശം തുടങ്ങിയ പ്രശ്‌നങ്ങൾക്കിടയിൽ ഇതും കൂടിയായതോടെ കർഷകർ ആകെ വലഞ്ഞ മട്ടാണ്. വിഷയത്തിൽ പൊലീസ്, എക്സൈസ് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL