SignIn
Kerala Kaumudi Online
Thursday, 17 September 2026 5.03 PM IST

അദ്ധ്യാപകർ ഗവേഷണത്തിന് പ്രാധാന്യം നൽകണം: മന്ത്രി ആന്റണി രാജു

dd

തിരുവനന്തപുരം:എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകർ ഗവേഷണ രംഗത്ത് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്നും അതിലൂടെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജ് സിൽവർ ജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം കൊണ്ട് സാങ്കേതികവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിൽ എത്താൻ കോളേജിനെ സഹായിച്ച വിദ്യാർത്ഥികളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.കോളേജ് ഭരണസമിതി അംഗങ്ങളായ ഡോ.ആർ.ശശികുമാർ, അശോകൻ.എസ്.ബി, സാങ്കേതിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ.ഇന്ദുലാൽ.എസ്, പ്രിൻസിപ്പൽ ഡോ.ജയസുധ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL