SignIn
Kerala Kaumudi Online
Friday, 11 September 2026 1.08 AM IST

അമർത്യാസെന്നിന്റെ പുസ്‌തകപ്രകാശനം

തിരുവനന്തപുരം: സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാനജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമർത്യാസെൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ' താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിയമസഭയിലെ അന്താരാഷ്ട്ര പുസ്‌തകോത്സവ വേദിയിൽ എം.എ. ബേബി പ്രകാശനം ചെയ്‌തു. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ പുസ്‌തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ സുദീർഘമായ താർക്കിക പാരമ്പര്യത്തെക്കുറിച്ച് എഴുതിയ പ്രബന്ധങ്ങൾ സമാഹരിച്ച് പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്‌തകത്തിന്റെ വിവർത്തനമാണിത്. ആശാലതയാണ് മൊഴിമാറ്റം നടത്തിയത്. 530 രൂപയാണ് പുസ്‌തകത്തിന്റെ വില. ജനുവരി 15വരെ നിയമസഭയിലെ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിലുള്ള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്‌തകശാലയിൽ 424 രൂപയ്‌ക്ക് പുസ്തകം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL