
തൊടുപുഴ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക സി.എസ് ഉഷാകുമാരി എഴുതിയ സെൻസസ് അനുഭവങ്ങളായ 'മുറിവുകൾ വരച്ച ആകാശം' ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പ്രകാശനം ചെയ്തു. താലൂക്ക് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ തഹസീൽദാർ ബോബി റോസ് അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ജോസഫ് മാത്യു പുസ്തകം ഏറ്റുവാങ്ങി. ജോസ് കോനാട്ട് പുസ്തകപരിചയം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ എം.ജി സജി, കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് ദിവ്യ കോശി, സി.എസ് ഷെമീർ, ഡെപ്യൂട്ടി തഹസിൽദാർ വി.ബി ജയൻ എന്നിവരും സംസാരിച്ചു. സ്റ്റേറ്റ് സെൻസസ് ഓഫീസർ വിജയ് ശേഖർ, പ്രോഗ്രാം കോ ഓർഡിനേറ്റർ വി ബി സജി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വി ഷാജി തുടങ്ങിയവർ പങ്കെടുത്തു. സെൻസസ് ജോലിക്കിടെയുണ്ടായ സ്‌കൂട്ടർ അപകടത്തിൽ ലിഗമെന്റിനും ഇടുപ്പെല്ലിനും പരിക്കേറ്റ് കഠിന വേദനയുടെ നാളുകളിൽ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പുകൾ സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം പുസ്തകമാക്കുകയായിരുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |