ചിറ്റൂർ: 3 മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ഉറപ്പ് വരുത്തുന്നതിന് ആരോഗ്യവകുപ്പും വനിതാ ശിശു സംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന ത്രൈ മാസ സ്‌ക്രീനിംഗ് പരിപാടിയുടെ നല്ലേപ്പിള്ളി പഞ്ചായത്തുതല ഉദ്ഘാടനം പാറക്കളം അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം കെ.മുരളീധരൻ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ബി.അജിത്ത് ക്ലാസ് എടുത്തു. വാർഡ് മെമ്പർ ആർ.രഞ്ജിത്ത് പങ്കെടുത്തു. പബ്ലിക് ഹെൽത്ത് നേഴ്സ് സുജാത നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |