SignIn
Kerala Kaumudi Online
Friday, 11 September 2026 1.37 AM IST

1175 പട്ടയങ്ങൾ വിതരണം ചെയ്യും

d

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഇന്ന് പട്ടയമേള സംഘടിപ്പിക്കും. കെ.കരുണാകരൻ സ്മാരക ടൗൺ ഹാളിൽ രാവിലെ പത്തിന് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലയിൽ നിന്ന് വിവിധ ഇനങ്ങളിലായി ആകെ 1175 പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്യും. ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളായി 1021 പട്ടയങ്ങളും വനഭൂമി പട്ടയ ഇനത്തിൽ 105 പട്ടയങ്ങളും 38 മിച്ചഭൂമി പട്ടയങ്ങളും 11 ഇനാം പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്. രാജൻ ജെ. പല്ലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL