കോഴിക്കോട്: കാൻസർ ബാധിതരായ കുട്ടികൾക്ക് സഹായവും പ്രതീക്ഷയും പകരുന്നതിനായി വനിതകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്‌നേഹവർണങ്ങൾ' ചിത്രപ്രദർശനം ഇന്ന് മുതൽ 15 വരെ ലളിതകല ആർട്ട് ഗാലറിയിൽ നടക്കും. ചിത്രങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം കാൻസർ ബാധിതരായ കുട്ടികൾക്ക് സ്‌കോളർഷിപ്പായി നൽകും. പ്രദർശനം ഇന്ന് രാവിലെ 10 ന് മുൻ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വനിതകൾക്കായി ഫാബ്രിക് പെയിന്റിംഗ് മത്സരം നടക്കും. 13ന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ കുട്ടികൾക്കായി പെയിന്റിംഗ് മത്സരം നടക്കും. 15ന് വൈകിട്ട് നാലിന് 'സ്‌നേഹസ്പർശം' എന്ന പേരിൽ നടക്കുന്ന സമാപനം കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 101 വീട്ടമ്മമാർ വരച്ച 101 ചിത്രം പ്രദർശനത്തിലുണ്ടാവും. വാർത്താസമ്മേളനത്തിൽ ഗീത വാസുദേവൻ, പ്രണീത ദിവാകരൻ, പ്രേംജ ബാബുരാജ്, വീണ സാബു, രാധിക രജ്ഞിത്ത്, രശ്മി കിഷോർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |