SignIn
Kerala Kaumudi Online
Sunday, 09 August 2026 8.15 PM IST

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11ന്

loyola-college
ശ്രീകാര്യം ആസ്ഥാനമായുള്ള ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്

തിരുവനന്തപുരം: ശ്രീകാര്യം ആസ്ഥാനമായുള്ള ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണോമസ്) 2024–2026 ബാച്ചിന്റെ ബിരുദപൂർത്തീകരണ ചടങ്ങ് 2026 ഓഗസ്റ്റ് 11ന് (ചൊവ്വാഴ്ച) രാവിലെ 10.30ന് കോളേജിലെ എജ്യൂക്കേഷൻ തിയേറ്ററിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ (KSHEC) വൈസ് ചെയർപേഴ്‌സൺ ഡോ. അച്യുത്ശങ്കർ എസ്. നായർ, കേരള ജെസ്യൂട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഫാ. ഹെന്റി പട്ടരുമഠത്തിൽ എസ്.ജെ. എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ള, ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഫ്രാൻസിന പി. എക്‌സ് ഉൾപ്പെടെ അദ്ധ്യാപകർ, ബിരുദധാരികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ സംഘടിപ്പിക്കുന്ന ബിരുദപൂർത്തീകരണ ചടങ്ങ് അക്കാദമിക മികവിനെയും വിദ്യാർത്ഥികളുടെ നേട്ടങ്ങളെയും സമൂഹത്തിനു മുൻപിൽ ആദരിക്കുന്ന അഭിമാനകരമായ അവസരമായിരിക്കും.

English Summary

Loyola College of Social Sciences, Sreekaryam, will host its 2024–2026 batch graduation ceremony on August 11, 2026, at 10:30 AM in the College Education Theatre. Higher Education Minister Roji M. John will be the chief guest. KSHEC Vice Chairperson Dr. Achyuthsankar S. Nair and Jesuit Provincial Rev. Fr. Henry Pattarumadathil S.J. will also attend.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOYOLA COLLEGE OF SOCIAL SCIENCE, GRADUATION CEREMONY, LOCALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL