തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാദ്ധ്യത കൂടുതലാണ്. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ നിർബന്ധമായും ആചരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഈ പ്രദേശങ്ങളിലുള്ളവർ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സ്ഥാപനങ്ങളുടെയും വീടുകളുടെയും ടെറസ്, റൂഫിന്റെ പാത്തി, ഓവർ ഹെഡ് ടാങ്കുകൾ എന്നിവിടങ്ങളിൽ ധാരാളം കൂത്താടികൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ നൽകണം. കൊതുകുകടി ഏൽക്കാതിരിക്കാൻ സ്വയം സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചുവേണം ഉറവിട നശീകരണത്തിൽ ഏർപ്പെടാൻ. ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുകയും, ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുകയും വേണം.
ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിൽ തിണർപ്പുകൾ, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിൽ ചികിത്സ തേടണം.
വീടിന് പുറത്ത്
Thiruvananthapuram health officials have urged intensified mosquito source elimination as dengue cases rise. Residents must observe Dry Day every Friday (schools), Saturday (workplaces), and Sunday (homes). Several high-risk areas have been identified. People are advised to prevent water stagnation, avoid mosquito bites, and seek immediate medical care if dengue symptoms develop.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |