SignIn
Kerala Kaumudi Online
Saturday, 24 October 2026 4.58 AM IST

വൈഗ വീടുകൾ യാഥാർത്ഥ്യമായി

1

തൃശൂർ: തൃശൂരിലെ നിർദ്ധനരായ നാല് കുടുംബങ്ങൾക്ക് കൃഷി വകുപ്പ് നിർമ്മിച്ചു നൽകുന്ന വൈഗ വീടുകളുടെ താക്കോൽദാനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. ചെറുകുന്ന് പുഴക്കൽ സന്തോഷിന്റെ വസതിയിൽ നടന്ന ചടങ്ങിൽ മന്ത്രി താക്കോൽ നൽകി. റവന്യൂമന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. തൃശൂരിൽ നടന്ന കാർഷിക പ്രദർശനമായ വൈഗ 2020ലെ പ്രവേശന ടിക്കറ്റ് മുഖേന സമാഹരിച്ച 22,80,000 രൂപ വിനിയോഗിച്ചാണ് തൃശൂർ സ്വദേശികളായ മുഹമ്മദ് അഫ്‌സൽ, പി.വി. സന്തോഷ്, ആകാശ്, കെ.ആർ. മല്ലിക എന്നിവർക്ക് വീട് നിർമ്മിച്ചത്. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ് 5.7 ലക്ഷം ചെലവിൽ നിർമ്മിച്ചത്. ജില്ലാ കൃഷി ഓഫീസർ എം.പി. അനൂപ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പുത്തൂർ കൃഷി ഓഫീസർ സി.ആർ. ദിവ്യ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL