SignIn
Kerala Kaumudi Online
Saturday, 24 October 2026 4.58 AM IST

'വാഴാനി ഡാം ഷട്ടർ കൂടുതൽ ഉയർത്തണം'

1

വടക്കാഞ്ചേരി: വൃഷ്ടി പ്രദേശങ്ങളിലെ കനത്തമഴയിൽ ജല സമൃദ്ധമാണ് വാഴാനി ഡാം. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇപ്പോൾ ജലനിരപ്പ് 60.27 മീറ്ററാണ്. ജലാശയം റൂൾകർവ് പരിധിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തണമെന്ന്‌ കോൺഗ്രസ് ആവശ്യപ്പെട്ടു. ഇപ്പോൾ തുറന്നില്ലെങ്കിൽ മഴ ശക്തമായാൽ വടക്കാഞ്ചേരി വെള്ളത്തിലാകും. ഡാം തുറക്കണമെന്ന ആവശ്യമുന്നയിച്ച് ജലസേചന വകുപ്പ് അധികൃതരുമായി ചർച്ച നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി കെ. അജിത്കുമാർ, വൈശാഖ് നാരായണസ്വാമി, സന്ധ്യ കൊടക്കാടത്ത്, എ.എസ്. ഹംസ, ബിജു ഇസ്മായിൽ,ശശി മംഗലം, ബാബുരാജ് കണ്ടേരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

കളക്ടർക്ക് റിപ്പോർട്ട് നൽകി

വാഴാനി ഡാമിലെ ആകെയുള്ള 4 ഷട്ടറുകൾ ഇപ്പോൾ 2 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. കൂടുതൽ ഉയർത്തണമെങ്കിൽ കലക്ടറുടെ അനുമതി വേണം. കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുകൂല മറുപടി ലഭിച്ചാൽ ഷട്ടറുകൾ ഉയർത്തുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL