SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

ഓണം ട്രേഡ് ഫെസ്റ്റ് നടത്തും

1

തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജും സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യയും (സിഡ്ബി) ചേർന്ന് ഇന്ന് മുതൽ ടൗൺഹാളിൽ ഓണം ട്രേഡ് ഫെസ്റ്റ് നടത്തും. എം.എസ്.എം.ഇ സംരംഭകരുടെ തുണിത്തരങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, ശുചീകരണ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ 40ൽ അധികം സ്റ്റാളുകളും ഫുഡ് കൗണ്ടറും ഉണ്ടാകും. വൈകിട്ട് അഞ്ചിന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറിനും ഏഴിനും രാവിലെ 11 മുതൽ രാത്രി എട്ട് വരെ മേള പ്രവൃത്തിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. കെ. മീനാക്ഷി, ഭാരവാഹികളായ ഡോ. ഹാരിസ് നടുവത്തൊടി, ഡോ. അജയ് ജയിംസ് എന്നിവർ പറഞ്ഞു. പ്രവേശനം സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL