SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

എൻ.ഇ.എസ് കോളേജിൽ മാനേജ്‌മെന്റ് ഫെസ്റ്റ്

nes
തൃപ്രയാർ എൻ.ഇ.എസ് കോളേജിൽ നടന്ന മാനേജ്‌മെന്റ് ഫെസ്റ്റ് പ്രൊഫ. വി.ആർ. റെജി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സ്‌പെക്ട്ര 2024 മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാട്ടിക ശ്രീനാരായണ കോളേജ് മലയാളവിഭാഗം മുൻ മേധാവി പ്രൊഫ. വി.എസ്. റെജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.സി. അനീജ അദ്ധ്യക്ഷയായി. വി. ശശിധരൻ, എം. ലതിമോൾ, എൻ.ആർ. സ്മിത, കണ്ണൻ രവീന്ദ്രൻ, വി.എ. അപർണ, ഗോമതി ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. ഫാഷൻ ഷോ, മാനേജ്‌മെന്റ് ക്വിസ്, ഹ്യൂമൺ റിസോഴ്‌സ് ഗെയിം, ഫുഡ് ഫെസ്റ്റിവൽ എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL