ചാലക്കുടി: കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ മേഖല മാർച്ചും ധർണയും നടത്തി. ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട പ്രദേശങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം സി. ആനന്ദ് അദ്ധ്യക്ഷനായി. ആർ.എൽ. സിന്ധു, മഞ്ചേഷ് കെ.എം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |