SignIn
Kerala Kaumudi Online
Saturday, 24 October 2026 3.45 PM IST

ഗുരുവായൂർ ദേവസ്വം ബോർഡ് നിലപാടുകൾ കുറ്റകരം: ഹിന്ദു ഐക്യവേദി

1

തൃശൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ക്ഷേത്ര വിരുദ്ധ പ്രവർത്തനങ്ങളും നിലപാടുകളും കുറ്റകരവും വിശ്വാസികൾക്കും ഹിന്ദു സമൂഹത്തിനും അപമാനകരവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ. ദേവസ്വം കെട്ടിടത്തിൽ മാംസം പാചകം ചെയ്തതിനും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചതിനുമെതിരെ നടപടി എടുക്കാതിരുന്നത് ഉദാഹരണം. സർക്കാർ സംവിധാനങ്ങൾക്ക് ക്ഷേത്ര ഭൂമി അനുവദിച്ച് കൊടുത്ത് ദേവന്റെ സ്വത്ത് അന്യാധീനപ്പെടുത്തുന്നതും പതിവായിരിക്കുന്നു. ദശകോടികൾ സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരെയും കോടതി വ്യവഹാരം നടക്കുന്നുണ്ട്. സുരക്ഷയുടെ പേരിൽ ദേവസ്വം ഭൂമി അന്യാധീനപ്പെടുത്തുന്ന ബോർഡ് ദേവസ്വം കെട്ടിടങ്ങൾ ബിനാമി പേരിൽ ലേലത്തിൽ അനുവദിക്കുന്നത് ക്ഷേത്രവിരുദ്ധർക്കാണ്. ഭക്തർ, സന്യാസി ശ്രേഷ്ഠർ, ഹിന്ദു സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ച് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുകൾക്കെതിരെ നിയമ നടപടികൾക്കും ജനകീയ പ്രക്ഷോഭത്തിനും ഹിന്ദു ഐക്യവേദി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL